തൈക്കടപ്പുറത്ത് ക്ഷേത്രോത്സവത്തിനിടയില്‍ സംഘര്‍ഷം: എട്ടുപേര്‍ക്ക് പരിക്ക്

നീലേശ്വരം : ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കാഴ്ച വരവിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗത്തേയും എട്ടുപേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
തൈക്കടപ്പുറം അഴിത്തലയില്‍ ഭദ്രകാളി ക്ഷേത്ര
കാഴ്ചയുടെ മുന്നില്‍ ചെണ്ടമേളത്തിനൊപ്പം ഡാന്‍സു കളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ അഴിത്തലയിലെ കെ പി ജിതിന്‍ (39) ,സിമിന്‍ ഗോപി (25) ,ഷാരോണ്‍ വിനോദ് (22), കെ എസ് അര്‍ജുന്‍ (20) എന്നിവര്‍ക്കും തൈക്കടപ്പുറത്തെ എം അഭിനന്ദ് (25), പി.വി ദിജിന്‍ (20), യദുനാഥന്‍ (20), അഭിരാജ് (21) എന്നിവര്‍ക്കും പരിക്കേറ്റു. അക്രമത്തില്‍ രണ്ടു ഭാഗത്തെയും എട്ടുപേര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത് . കാഴ്ച വരവിനിടയില്‍ ഡാന്‍സ് കളിച്ച് മനപൂര്‍വ്വം തന്റെ സഹോദരിമാരുടെ ദേഹത്തേക്ക് വീഴാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോള്‍ അഭിരാജും സംഘവും തന്നെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നുവെന്ന് ജിതിന്‍ പറയുന്നു. എന്നാല്‍ ചെണ്ടമേളത്തിനൊപ്പം ഡാന്‍സ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന തങ്ങളെ യാതൊരു കാരണവുമില്ലാതെ ഷിമിന്‍ ഗോപിയും സംഘവും അടിക്കുകയും കുത്തുകയുമായിരുന്നുവെന്ന് അഭിനന്ദും പറയുന്നു .

 

error: Content is protected !!