സിപിഎം ആരോപണം അടിസ്ഥാന രഹിതം: ബിജെപി

പെരിയ:പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ബിജെപിയുട ഏക അംഗം കോണ്‍ഗ്രസിനെ പിന്തുണക്കുന്നുവെന്ന സിപിഎം ആരോപണം അടിസ്ഥാന രഹിതം മാത്രമാണെന്ന് ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മറ്റി വ്യക്തമാക്കി. ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിട്ടുനില്‍ ക്കണമെന്നാണ് ബിജെപിയുടെ തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണ് യോഗത്തില്‍ പഞ്ചായത്ത് അംഗം വിട്ട് നിന്നത്. ചുളുവില്‍ ഭരണം പിടിച്ചെടുക്കാമെന്ന സിപിഎമ്മിന്റെ വ്യാമോഹം നടക്കാത്തത് കൊണ്ടാണ് ബിജെപി അംഗത്തിനെ തിരെ ആരോപണം ഉന്നയിക്കുന്നത്. നാളെ നടക്കുന്ന യോഗത്തിലും ബിജെപി അംഗം വിട്ടു നില്‍ക്കുമെന്ന് ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.

 

error: Content is protected !!