ജില്ലയില്‍ അഞ്ച് പഞ്ചായത്തുകള്‍ ബിജെപി ഭരിക്കും

കാസര്‍കോട്: ജില്ലയില്‍ ഈ തിരഞ്ഞെടുപ്പിലൂടെ അഞ്ചു പഞ്ചായത്തുകളില്‍ ബിജെപിക്ക് ഭരണസാരഥ്യം. ബദിയഡുക്ക, കുംബഡാജെ പഞ്ചായത്തുകളാണ് പിടിച്ചെടുത്തത്. ഈ പഞ്ചായത്തുകള്‍ക്കു പുറമെ ബെള്ളൂര്‍, മധൂര്‍, കാറഡുക്ക പഞ്ചായത്തുകളിലെ ഭരണം ബിജെപി നിലനിറുത്തുകയും ചെയ്തു. മധൂരില്‍ സുജ്ഞാനി ഷാന്‍ബോഗ് , കാറഡുക്കയില്‍ എം ജനനി, ബെളളൂരില്‍ എ.മാലിനി,
ബദിയടുക്കയില്‍ ഡി ശങ്കര കുമ്പഡാജെയില്‍ എന്‍.യശോദ എന്നിവര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായി സത്യപ്രതിജ്ഞ ചെയ്തു.
ബദിയടുക്കയില്‍ നറുക്കെടുപ്പിലൂടെയാണ് വിജയിച്ചത്. ബിജെപി അധികാരത്തിലെത്തിയ അഞ്ചു ഗ്രാമ പഞ്ചായത്തുകളില്‍ നാലും പാര്‍ട്ടിയുടെ ബദിയഡുക്ക സംഘടനാ മണ്ഡലം കമ്മിറ്റി പരിധിയിലാണ്. കാറഡുക്ക, ബദിയഡുക്ക, ബെള്ളൂര്‍, കുംബഡാജെ പഞ്ചായത്തുകള്‍. സംഘടനയുടെ കാസര്‍കോട് മണ്ഡലം കമ്മിറ്റി പരിധിയില്‍ പെട്ട മധൂര്‍ പഞ്ചായത്തില്‍ ഭരണം നിലനിറുത്തി. ബദിയഡുക്ക സംഘടനാ മണ്ഡലം കമ്മിറ്റി പരിധിയിലെ നാലു പഞ്ചായത്തുകളില്‍ ഭരണം ലഭിച്ച ബിജെപി കുംബഡാജെയും .
ബദിയഡുക്കയും പിടിച്ചെടുക്കുകയായിരുന്നു.

 

error: Content is protected !!