രാവണേശ്വരം കൊതോളംകര ദുര്‍ഗ ഭഗവതി ക്ഷേത്ര നവീകരണ കലശത്തിന് സമാപനമായി ഒറ്റത്തിറ കളിയാട്ട മഹോത്സവം 28 മുതല്‍ 31 വരെ നടക്കും

രാവണേശ്വരം: ഡിസംബര്‍ 21 മുതല്‍ 25 വരെ നടന്ന രാവണേശ്വരം കോതോളം കര ദുര്‍ഗ ഭഗവതി ക്ഷേത്ര നവീകരണ കലശോത്സവത്തിന് സമാപനമായി. അരവത്ത് കെ യു പത്മനാഭ തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന നവീകരണ കലശത്തിന്റെ സമാപന ദിവസമായ 25ന് രാവിലെ ഗണപതി ഹോമവും തുടര്‍ന്ന് വിവിധ നവീകരണ കലശ പൂജാദി കര്‍മ്മങ്ങളും നടന്നു. പകല്‍ 9 . 41 മുതല്‍ 10 .37 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വിവിധ ക്ഷേത്ര ആചാര സ്ഥാനികരുടെയും അമ്പല ആഘോഷ കമ്മിറ്റി ഭാരവാഹികളുടെയും മറ്റ് ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ ആചാര വിധിപ്രകാരം വിവിധ ഉപദേവത പ്രതിഷ്ഠ കര്‍മ്മം നടന്നു. പ്രസാദ വിതരണവും അന്നദാനവും നടന്നു. ക്ഷേത്രത്തിലെ ഒറ്റത്തിറ കളിയാട്ട മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെ നടക്കും

 

error: Content is protected !!