കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്ത്‌നിര്‍ത്തിയ റിട്ടേണിംഗ് ഓഫിസറുടെ നടപടിയില്‍ കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രതിഷേധിച്ചു. ഓപ്പണ്‍ വോട്ടായി നടക്കുന്ന നടപടി ക്രമങ്ങളില്‍ ഇങ്ങനെ മാധ്യമങ്ങളെ മാറ്റി നിര്‍ത്തിയത് ശരിയായ നടപടിയല്ലായെന്നും പ്രസ്‌ഫോറം ഭാരവാഹികള്‍കുറ്റപ്പെടുത്തി.
