കാഞ്ഞങ്ങാട് : വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളം (വി.എഫ്.പി.സി.കെ ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ സംയുക്തമായി ചേര്‍ന്ന് കൃഷിക്കാര്‍ക്കായി 1200 പേര്‍ക്ക് ഫലവൃക്ഷ തൈകളും , വളവും വിതരണം ചെയ്തു. ആര്‍ ബി ഒ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കാഞ്ഞങ്ങാട് റീജിയണല്‍ മാനേജര്‍ എ. രാകേഷ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. റിലേഷന്‍സ് മാനേജര്‍ ടി.റമീഷ് , ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ മാനേജര്‍ രമേഷ് നടരാജന്‍, പഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ അര്‍ജുന്‍ യോഗി, കെ. സജി, ഗീത ബാബുരാജ്, സി കൃഷ്ണകുമാര്‍ , വി.കുഞ്ഞിരാമന്‍, വിനോദ് മടിക്കൈ, ചാത്തുകുട്ടി പെരിയ , ഭാസ്‌ക്കരന്‍ നെല്ലിയടുക്കം എന്നിവര്‍ പ്രസംഗിച്ചു. തോമസ് പറക്കളായി സ്വാഗതവും, വി.എഫ്.പി.സി.കെ. മാനേജര്‍ പി.കെ. ജ്യോതിഷ് നന്ദിയും പറഞ്ഞു.
