ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു

കാഞ്ഞങ്ങാട്: യുവാവിന് തോക്കില്‍ നിന്ന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്ത് (45) എന്നയാള്‍ക്കാണ് പരിക്കേറ്റത്. യുവാവിന് കള്ളത്തോക്കില്‍ നിന്നുണ്ടായ വെടിയേറ്റാണ് പരിക്കേറ്റതെന്ന് ചിറ്റാരിക്കാല്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അബദ്ധത്തില്‍ തോക്കിന്റെ കാഞ്ചി വലിഞ്ഞതാണോ വെടിപൊട്ടാന്‍ കാരണമായതെന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്. നാടന്‍ തോക്ക് ഉപയോഗിച്ച് നോക്കുന്ന സമയത്ത് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം. സുജിത്തിന്റെ കൈക്കാണ് വെടിയേറ്റത്. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

error: Content is protected !!