ഓര്‍ക്കോല്‍ മീത്തലപുര തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം : കന്നി കലവറയ്ക്ക് കുറ്റിയിടല്‍ കര്‍മ്മം നടന്നു

മടിക്കൈ : 28 വര്‍ഷങ്ങള്‍ക്ക് ശേഷംമടിക്കൈ ഓര്‍ക്കോല്‍ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ പരിധിയിലെ ഓര്‍ക്കോല്‍ മീത്തലപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ 2026 മാര്‍ച്ച് 6, 7, 8 തീയ്യതികളില്‍ നടക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി കന്നി കലവറയ്ക്കുള്ള കുറ്റിയിടല്‍ കര്‍മ്മം നടന്നു. പൂത്തക്കാല്‍
ബാലകൃഷ്ണന്‍ ആചാരിയുടെ കാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ നടന്നു. തറവാട് കാരണവരുടെയും, പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര സ്ഥാനികരുടെയും, തറവാട് അംഗങ്ങളുടെയും, മഹോത്സവ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍, ഭാരവാഹികളുടെയും, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, അംഗങ്ങളുടെയും, നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് കര്‍മ്മങ്ങള്‍ ശാസ്ത്രാനുസൃതമായി പൂര്‍ത്തീകരിച്ചത്.

 

error: Content is protected !!