ജില്ലാ വോളിബോള്‍ അസോസിയേഷന്റെ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

കാസര്‍കോട് : ജില്ലാ വോളിബോള്‍ അസോസിയേഷന്റെ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജ്വാല പള്ളഞ്ചി ചാമ്പ്യന്‍മാരായി. പള്ളിപ്പാറ ഇ. കെ. നായനാര്‍ വോളി അക്കാദമി രണ്ടാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചന്തു ഓഫീസര്‍ വോളി അക്കാദമി ചാമ്പ്യന്‍മാരായി. പള്ളിപ്പാറ ഇ. കെ. നായനാര്‍ വോളി അക്കാദമി രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് ഇന്ത്യന്‍ വോളിബോള്‍ താരം അക്ഷയ് പ്രകാശ് ട്രോഫികള്‍ വിതരണം ചെയ്തു.

 

error: Content is protected !!