കാനത്തൂരില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരിയില്‍

കാനത്തൂര്‍: ഗോപി ആന്റ് നാണു മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ്‌ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള മേലത്ത് നാരയണന്‍ നമ്പ്യാര്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോള്‍ ടൂര്‍ണ്ണെന്റ് ഫെബ്രുവരിയില്‍ 7 മുതല്‍ 14 വരെ കാനത്തൂരില്‍ നടക്കും. കാനത്തൂരില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് കായിക മാമാങ്കം നടക്കുന്നത്. വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഫുട്ബോള്‍ താരങ്ങളാണ് മത്സരത്തിനെത്തുന്നത്. ഫുട്ബോള്‍ മാമാങ്കത്തിന്റെ വിജയത്തിനായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു. ടി ഗോപിനാഥന്‍ നായരെ ചെയര്‍മാനായും രാമപ്രസാദ് കോടോത്തിനെ കണ്‍വീനറായും തെരഞ്ഞെടുക്കപ്പെട്ടു. യോഗത്തില്‍ സി കെ പുഷ്പ, ടി ഗോപിനാഥന്‍ നായര്‍, കെ പി ബാലചന്ദ്രന്‍ നായര്‍, വി രാജന്‍, ഇ മണികണ്ഠന്‍, ടി ഗംഗാധരന്‍ മാസ്റ്റര്‍, രാമപ്രസാദ് കെ, ശ്രീനാഥ്, ധന്യരാജ്, മഹേഷ്, അശ്വത്ത് സംസാരിച്ചു.

 

error: Content is protected !!