നീലേശ്വരം : മടിക്കൈ, കക്കാട്ട് ചിന്മയ യക്ഷഗാന കലാ നിലയത്തിലെ ട്രൂപ്പില്‍ ഒരു പ്രധാന വേഷക്കാരനായി കെ. കുഞ്ഞികൃഷ്ണ പിഷാരടിക്ക് ഫോകലോര്‍ അവാര്‍ഡ്. കാസര്‍കോട് ജില്ലയ്ക്കകത്തും പുറത്തുമായി കഴിഞ്ഞ 40 വര്‍ഷങ്ങളായി വേഷമിടുന്ന ഒരു കലാകാരനാണ് കുഞ്ഞികൃഷ്ണ പിഷാരടി. റിട്ട. പ്രൈമറി ഹെഡ്മാസ്റ്ററാണ് അദ്ദേഹം.കാഞ്ഞങ്ങാട് നഗരസഭയില്‍ ചതുരക്കിണര്‍ എന്ന സ്ഥലത്താണ് താമസം. ഭാര്യ ബിന്ദു. മകന്‍ അഭിലാഷ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി)
