നീലേശ്വരം: റിട്ട.എസ്.ഐ. നീലേശ്വരത്ത് മന്നംപുറത്ത് കാവിന് സമീപം താമസിക്കുന്ന നാരായണ പിടാരര് (77)അന്തരിച്ചു.
നിരവധി പോലീസ് സ്റ്റേഷനുകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം രാത്രി 9 മണിക്ക് മന്നംപുറത്ത് കാവിന് സമീപത്തെ സമുദായ ശ്മശാനത്തില്‍ സംസ്ക്കരിക്കും.
ഭാര്യ: ലളിത. മക്കള്‍: ജയരാജന്(മലയാള, തമിഴ് സിനിമാനടന്), ജയദേവന്, ജയകൃഷ്ണന്(ഇരുവും ബിസിനസ്). മരുമക്കള്‍: കാഞ്ചന (പഴയങ്ങാടി), സിഞ്ചു ( ഇരിക്കൂര്‍ ), രേഷ്മ (കോഴിക്കോട്) സഹോദരങ്ങള്‍: കൃഷ്ണപിടാരര്(എറണാകുളം), പരമേശ്വര പിടാരര്(റിട്ട.ദേവസ്വം ഉദ്യോഗസ്ഥന്), ഈശാനന പിടാരര്, സരസ്വതി, സുഭദ്ര, പാര്‍വ്വതി.
