കാഞ്ഞങ്ങാട് : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം 26, 27 തീയ്യതികളില്‍ കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 26 ന് വനിതാ സമ്മേളനം രാവിലെ 10 ന് ഹോസ്ദുര്‍ഗ് ബേങ്ക് ഹാളില്‍ വനിത ഫോറം സംസ്ഥാന സെക്രട്ടറി കെ സരോജിനി ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ജയലക്ഷ്മി അധ്യക്ഷത വഹിക്കും. ഉച്ചക്ക് 2ന് ജില്ലാ കൗണ്‍സില്‍ യോഗം കെ എസ് എസ് പിയെ സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി വി കുഞ്ഞമ്പു അധ്യക്ഷനാവും. വൈകീട്ട് 3.30 ന് സുഹൃദ് സമ്മേളനം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പിജി ദേവ് ഉദ്ഘാടനം ചെയ്യും.കെ എസ് എസ് പി ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന് കരിച്ചേരി അധ്യക്ഷനാവും. 27ന് രാവിലെ 9.30 നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും സമ്മേളന നഗരിയായ കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിലേക്ക് പ്രകടനം. തുടര്‍ന്ന് രാവിലെ 10 ന് നടക്കുന്ന സമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന് എം പി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍മാനുമായ പി കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷനാവും. ഉച്ചക്ക് 12 ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധന് ഉദ്ഘാടനം ചെയ്യും. ജില്ലാവൈസ് പ്രസിഡന്റ് കെ.കെ. വര്‍ഗീസ് അധ്യക്ഷനാവും. ഉച്ചക്ക് 2 ന് സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. രാജന് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതിയ കൗണ്‍സില്‍ യോഗവും ഭാരവാഹികള്‍ തിരഞ്ഞെടുപ്പ് നടക്കും. വാര്‍ത്തസമ്മേളനത്തില്‍ പി പി. കുഞ്ഞമ്പു, തോമസ് മാത്യു, പി.സി സുരേന്ദ്രന് നായര്‍, സി.രത്നാകരന്,
ബാബു മണിയങ്ങാനം, കെ സരോജിനി, കെ. പി. ബാലകൃഷ്ണന്, എം.കെ. ദിവാകരന് മാസ്റ്റര്‍, സി പി ഉണ്ണികൃഷ്ണന്, സി പ്രേമരാജന്‍,
എന്‍. കെ.ബാബുരാജ്, പി. ഗംഗാധരന് എന്നിവര്‍ സംബന്ധിച്ചു.
