കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്റ്റിക് ഗവര്‍ണര്‍ സന്ദര്‍ശനവും ക്രിസ്മസ് പുതുവത്സരാഘോഷവും നടന്നു

കാഞ്ഞങ്ങാട്:സന്നദ്ധ സേവന മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ദേശീയ സംഘടനകളില്‍ ഒന്നായ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ലയണ്‍സ് ഫസ്റ്റ് വൈസ് ഡിസ്റ്റിക് ഗവര്‍ണര്‍ സന്ദര്‍ശനവും ക്രിസ്മസ് പുതുവത്സരാഘോഷവും നടന്നു. ഔദ്യോഗിക പരിപാടികളുടെ ഭാഗമായി ലയണ്‍സ് 318 ഇ ഫസ്റ്റ് വൈസ് ഡിസ്റ്റിക് ഗവര്‍ണര്‍ ആയ ടൈറ്റസ് തോമസ് ആണ് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് സന്ദര്‍ശനം നടത്തിയത്. നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സ ധനസഹായം, ആരോഗ്യ ബോധവല്‍ക്കരണം,ലഹരിക്കെ എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,പ്രകൃതി സംരക്ഷണംതുടങ്ങിയനിരവധി പ്രവര്‍ത്തനങ്ങള്‍ഈ വര്‍ഷം ഏറ്റെടുത്ത് നടത്തിയകാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബിന്റെ ഭാരവാഹികളെയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെയു ക്രിസ്മസ് പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്തഫസ്റ്റ് വൈസ് ഡിസ്റ്റിക് ഗവര്‍ണര്‍അഭിനന്ദിച്ചു.
കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കണ്ണന്‍ പാര്‍ത്ഥസാരഥി അധ്യക്ഷത വഹിച്ചു.ക്ലബ്ബ് സെക്രട്ടറി മധു മഠത്തില്‍, ട്രഷറര്‍ വി വി രാജേഷ്,മുന്‍ ഡിസ്റ്റിക് ഗവര്‍ണര്‍കെ ശ്രീനിവാസഷണയി,സോണ്‍ ചെയര്‍മാന്‍ വി സജിത്ത്,മുന്‍ പ്രസിഡണ്ട് പി ശ്യാം പ്രസാദ്,എച്ച് വി നവീന്‍കുമാര്‍, എന്‍ അനില്‍കുമാര്‍, പി വി രാജേഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജനകീയപൊതുപ്രവര്‍ത്തകനും ക്ലബ്ബിലെ മുതിര്‍ന്ന അംഗവുമായ ബാബു രാജേന്ദ്ര ഷണയി ടെ 50 – ാം വിവാഹ വാര്‍ഷികവും , പ്രശസ്ത നാടന്‍ പാട്ട് കലാകാരന്‍ സുഭാഷ് അറുക്കരയുടെ നാടന്‍പാട്ടും ക്ലബ് അംഗങ്ങളുടെ വിവിധകലാപരിപാടികളും നടന്നു.

 

error: Content is protected !!