വെള്ളിക്കോത്ത്: എന്‍. ആര്.ഇ. ജി വര്‍ക്കേഴ്സ് യൂണിയന് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി വെള്ളിക്കോത്ത് തപാല്‍ ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചു. യുണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം ആര്. ബാലകൃഷ്ണന് ആറാട്ടുകടവ് ഉദ്ഘാടനം ചെയ്തു. യൂണിയന് പഞ്ചായത്ത് പ്രസിഡന്റ് പി. കെ. കണ്ണന് അധ്യക്ഷത വഹിച്ചു. കോടാട്ട് കൃഷ്ണന്, സേതു കുന്നുമ്മല്‍, സി. കണ്ണന്, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്, എ. വി. രാമചന്ദ്രന്,കെ. വി. ജയപാലന് സി. സാവിത്രി, എം. സരസ്വതി, കമലാ ക്ഷന്‍ കൊളവയല്‍, പവിത്രന് രാമഗിരി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.ജി. പുഷ്പ സ്വാഗതം പറഞ്ഞു.
