കാഞ്ഞങ്ങാട് : ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും കേരള മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്ന ലീഡര്‍ കെ കരുണാകരന്റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനം കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനില്‍ നടന്ന ചടങ്ങില്‍ ലീഡര്‍ കെ കരുണാകരന്റെ ചായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി വി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറി എം. അസിനാര്‍ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ ബാബു, കെ. രാജഗോപാലന്‍, കെ.പി.ബാലകൃഷ്ണന്‍, അനില്‍ വാഴുന്നോറൊടി, വേണുഗോപാലന്‍, പി.വി സുജിത് പുതുക്കൈ, വിജയലക്ഷ്മി, പുരുഷോത്തമന്‍ .ഏ, തോമസ്, രാജന്‍ ഐങ്ങോത്ത് , അജയകുമാര്‍, എന്‍.മനോജ്ഉപ്പിലിക്കൈ , ഒ വി .രതീഷ്, എംകെ ആലാമി,സൂര്യപ്രഭ, ജയശ്രീ, വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
