കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം വിദ്യാഭ്യാസ ഡയറക്ടര്‍ ടി വി മധുസൂദന് സ്‌നേഹാദരവ് നല്‍കി

കാഞ്ഞങ്ങാട്:-2025 ജനുവരി 31ന് സേവന കാലം പൂര്‍ത്തിയാക്കി വിരമിക്കുന്ന കാസര്‍കോട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ .ടി.വി മധുസൂധന് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം വിരമിക്കലിന്റെ ഭാഗമായി സ്‌നേഹാദരവ് നല്‍കി .കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ രോഹിന്‍ രാജ് കെ എ എസ് അധ്യക്ഷത വഹിച്ചു. ഹൈസ്‌കൂള്‍ അധ്യാപകനായി കാസര്‍കോട് ജില്ലയില്‍ സേവനം ആരംഭിച്ച് വിദ്യാഭ്യാസ ഉപഡയരക്ടറായി ജില്ലയില്‍ നിന്നും വിരമിക്കുന്ന .ടി.വി മധുസൂധനന്‍ മാസ്റ്റര്‍ക്ക് മൂന്ന് പതിറ്റാണ്ടിലേറെ കാലത്തെ സേവന ചരിത്രമുണ്ട്. അദ്ദേഹത്തിന്റെ സേവന കാലത്തെ അനുഭവങ്ങള്‍ തങ്ങള്‍ക്ക് പ്രചോദനവും വഴികാട്ടിയുമാണെന്ന് ചടങ്ങില്‍ സംസാരിച്ച ഹെഡ്മാസ്റ്റര്‍മാര്‍ വ്യക്തമാക്കി. ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ ഉപഹാരം ഡി.ഇ.ഒ രോഹിന്‍രാജ് കെ എ എസ് അദ്ദേഹത്തിന് സമര്‍പ്പിച്ചു.ഡയറ്റ് ഫാക്കല്‍ട്ടി ഡോ. കെ അജിത, ദുര്‍ഗ സ്‌കൂള്‍ എച്ച് എം പി സുധ എന്നിവര്‍ സംസാരിച്ചു .ഹെഡ്മാസറ്റേഴ്‌സ് ഫോറം കണ്‍വീനര്‍ എം എ അബ്ദുള്‍ ബഷീര്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കെ ശങ്കരന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!