തുളുനാട് മാസികാ അവാര്‍ഡ് ശ്വേത മേലത്ത് ഏറ്റുവാങ്ങി

കാഞ്ഞങ്ങാട് : തുളുനാട് മാസികാ ഇരുപതാം വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും എം എന്‍ സ്മാരക ഹാളില്‍ ഫോക് ലോര്‍ അക്കാഡമി വൈസ് ചെയര്‍മാന്‍ കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടന്‍ അദ്ധ്യക്ഷനായി. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് വി.വി.പ്രഭാകരന്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. രാജ്‌മോഹന്‍ നിലേശ്വരം, ഡോ: ടി.വി. സുരേന്ദ്രനാഥ്, പ്രേമാനന്ദ് ചമ്മാട്, അഡ്വ: ടി.കെ.സുധാകരന്‍, ഭരതന്‍ പയ്യന്നൂര്‍, വിനയന്‍ , ഹരിദാസ് കരിവെള്ളൂര്‍, കെ.എന്‍.സുധാകരന്‍, ശ്വേതമേലത്ത് എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സെക്രട്ടറി എന്‍.ഗംഗാധരന്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. മാസിക പത്രാധിപര്‍ കുമാരന്‍ നാലപ്പാടം സ്വാഗതവും, സുരേഷ് നീലേശ്വരം നന്ദിയും പറഞ്ഞു. ഏതാനും പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു.

 

error: Content is protected !!