കാഞ്ഞങ്ങാട് നഗരസഭ എല്‍ഡിഎഫ് ജനപ്രതിനിധികള്‍ക്ക് അതിയാമ്പൂരില്‍ സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്:-2025-30 നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ മത്സരിച്ച് വിജയിച്ച എല്‍ഡിഎഫ് ജനപ്രതിനിധികള്‍ക്ക് നഗരസഭ ഏഴാം വാര്‍ഡ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അതിയാമ്പൂരില്‍ സ്വീകരണം നല്‍കി. എല്‍ഡിഎഫിന്റെ നിയുക്ത ചെയര്‍മാന്‍ സിപിഎമ്മിന്റെ വി വി രമേശന്‍ ഉള്‍പ്പെടെയുള്ള 21 കൗണ്‍സിലര്‍മാര്‍ക്കാണ് സ്വീകരണം നല്‍കിയത്. നിരവധി ആളുകള്‍ പങ്കെടുത്ത് അതിയാമ്പൂര്‍ വായനശാലയില്‍ നടന്ന സ്വീകരണം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി കെ നിഷാന്ത് കൗണ്‍സിലര്‍മാരെ പരിചയപ്പെടുത്തി. പി അപ്പുക്കുട്ടന്‍, കെ വി സുജാത, എന്‍ ഗോപി, പി അര്‍ജുന്‍, എ രസിക്, കെ വി പ്രജീഷ്, എ സവിതകുമാരി എന്നിവര്‍ സംസാരിച്ചു ഏഴാം വാര്‍ഡ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ കെ ആല്‍ബര്‍ട്ട് സ്വാഗതവും കെ ഇന്ദിര നന്ദിയും പറഞ്ഞു.

 

error: Content is protected !!