കാഞ്ഞങ്ങാട് : സ്വാമി നിത്യാനന്ദാ ഇംഗ്ലീഷ് മീഡിയം വിദ്യാലയ വാര്‍ഷികാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടന്നു. നാടന്‍ പാട്ടു കലാകാരന് സുഭാഷ് അറുകര ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് നാടന്‍ പാട്ടുകളിലൂടെ അദ്ദേഹം പ്രേക്ഷകരെ ആനന്ദിപ്പിച്ചു.സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് കാഞ്ഞങ്ങാട് പ്രസിഡന്റ് കണ്ണന് പാര്‍ഥസാരഥി,റീനാകുമാരി ബി എച്ച് , പ്രവീണ വി, ചിത്ര എം പി, എന്നിവര്‍ സംസാരിച്ചു. ദിയ എസ് സ്വാഗതവും അമ്രാസ് നന്ദിയും പറഞ്ഞു.വിവിധ മേഖലകളില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ചടങ്ങില്‍ വച്ചു നല്കി.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.
