കാഞ്ഞങ്ങാട്: കെ ടെറ്റ് വിഷയത്തില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അധ്യാപകര്‍ പ്രതിസന്ധിയിലായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് നിയമ നിര്‍മ്മാണം നടത്തണമെന്ന് എ കെ എസ് ടി യു ഹോസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യ പ്പെട്ടു. നിശ്ചയിക്കപ്പെട്ട യോഗ്യത മാനദണ്ഡമാക്കി ജോലിയില്‍ കയറി പത്ത് വര്‍ഷത്തിലധികം സര്‍വീസ് നേടിയ പതിനായിരക്കണക്കിന് അധ്യാപകരുടെ ജോലിക്കാണ് സുപ്രീം കോടതി വിധി തടസ്സമായി നില്‍ക്കുന്നത്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്നും സമ്മേളനം വിലയിരുത്തി. എ കെ എസ് ടി യു സംസ്ഥാന കൗണ്‍സിലംഗം ടി എ അജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് വിനോദ് കല്ലത്ത് അധ്യക്ഷത വഹിച്ചു.
എ കെ എസ് ടി യു ജില്ലാ സെക്രട്ടറി വിനയന് കല്ലത്ത് സംഘടനാ റിപ്പോര്‍ട്ടും ഉപജില്ലാ സെക്രട്ടറി പ്രതീഷ് ഒ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് രാജീവന് എം ടി, സജയന് എ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജോജി കെ ബേബി, വൈസ് പ്രസിഡന്റ് സുരേഷ് ഗംഗാധരന്. സെക്രട്ടറി ഒ പ്രതീഷ്, ജോയിന്റ് സെക്രട്ടറി കാവ്യ സുന്ദര്‍ ട്രഷറര്‍ നിഷ എ വി എന്നിവരേയും തിരഞ്ഞെടുത്തു. യോഗത്തില്‍ ഉപജില്ലാ പ്രസിഡന്റ് വിനോദ് കല്ലത്തിന് യാത്രയയപ്പ് നല്കി.
