മാവുങ്കാല്‍:സത്സംഗം കാഞ്ഞങ്ങാടിന്റെ ഉപസമിതിയായ സത്സംഗം മാവുങ്കാലിന്റെ നേതൃത്വത്തില്‍ പ്രതിമാസ പരിപാടികളുടെ ഭാഗമായി ശ്രീമദ് ഭാഗവത വിചാര സത്രം നടത്തി. മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ ബ്രഹ്മശ്രീ ഇടമന ശ്രീധരന് നമ്പൂതിരി ദീപപ്രജ്വലനം നടത്തി ചടങ്ങുകള്‍ക്ക് കാര്‍മ്മീകത്വം വഹിച്ചു. തുടര്‍ന്ന് സത്സംഗം കുടുംബാംഗങ്ങള്‍ ഭാഗവത പാരായണം നടത്തി.ജ്യോതിഷ പണ്ഡിതനും മദ്രാസ് സംസ്കൃത കോളേജ് റിട്ട.പ്രിന്‍സിപ്പാളുമായ ഡോ.ടി.പി.രാധാകൃഷ്ണന് നമ്പൂതിരി ആത്മീയ പ്രഭാഷണം നടത്തി. കൊട്ടോടി നാരായണന്,ഹരിഹരന് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യപ്രഭാഷകന്‍ പെന്നാടയും ഉപഹാരവും നല്കി ആദരിച്ചു. പി.പി.രാധിക,സുമ രാഘവന്,രുഗ്മിണി ദാമോദരന്‍,എസ്.ഷീല ഊര്‍മ്മിള സുരേഷ്,സുധാകരന് പുറവങ്കരഎന്നിവര് പരിപാടികള്‍ക്ക് നേതൃത്വം നല്കി. മാധവന് നായര്‍ മുണ്ടമാണി സ്വാഗതവും,ചന്ദ്രശേഖരന് നീലേശ്വരം നന്ദിയും പറഞ്ഞു.
