കൊല്ലം: ശബരിമല സ്വര്ണക്കൊള്ള കേസ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. മുഴുവന് രേഖകളും ഇഡിക്ക് കൈമാറാന് കൊല്ലം വിജിലന്സ് കോടതി ഉത്തരവിട്ടു. എസ്ഐടി ശക്തമായി എതിര്പ്പ് ഉന്നയിച്ചുവെങ്കിലും വിജിലന്സ് കോടതി തള്ളുകയായിരുന്നു.
ശബരിമല സ്വര്ണക്കൊള്ളയില് ഇഡി അന്വേഷിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സര്ക്കാരും ദേവസ്വം ബോര്ഡും എസ്ഐടിയും സ്വീകരിച്ചത്. എന്നാല്, വിജിലന്സ് കോടതി ഇത് തള്ളി. റിപ്പോര്ട്ടുകള് അടക്കം എല്ലാ രേഖകളും അടിയന്തരമായി ഇഡിയ്ക്ക് കൈമാറണമെന്നാണ് കൊല്ലം വിജിലന്സ് കോടതിയുടെ ഉത്തരവ്.
ഹൈക്കോടതിയെ ആയിരുന്നു ഇഡി ആദ്യം സമീപിച്ചത്. എന്നാല്, വിജിലന്സ് കോടതിയെ സമീപിക്കാന് ഹൈക്കോടതി നിര്ദേശിക്കുകയായിരുന്നു. തുടര്ന്ന് ഇഡി കൊല്ലം വിജിലന്സ് കോടതിയെ സമീപിക്കുകയായിരുന്നു.
