നീലേശ്വരം : രജിസ്ട്രേഷന് മേഖലയില്‍ പുതിയ പരിഷ്കാരങ്ങങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകുന്ന അവസരത്തില്‍ സ്ക്രൈബുകളുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷന് കാസര്‍കോട് ജില്ലാ വനിതാ കണ്വെന്ഷന് ആവശ്യപ്പെട്ടു. എഴുത്തുകാരിയും ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവുമായലേഖ കാദംബരി ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയര്‍പേഴ്സണ്‍ കെ. ബേബിലത അധ്യക്ഷത വഹിച്ചു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. ജി. ഇന്ദുകലാധരന്‍ മുഖ്യ പ്രഭാഷണം നടത്തി. തദ്ദേശ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപെട്ട അസോസിയേഷന് അംഗങ്ങളെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അന്‍സാര്‍ ആദരിച്ചു. എ. ലക്ഷ്മി കണ്ണൂര്‍, എം. പി. മധുസൂദനന്, ഒ. എം. ദിനകരന്, സുനില്‍കുമാര്‍ കൊട്ര,പി. പി. കുഞ്ഞികൃഷ്ണന് നായര്‍, വി. വി. വിനോദ്, കെ. ബലരാമന് നായര്‍, ടി. ബാലകൃഷ്ണന് നായര്‍, കെ. വി. ലതിക,കെ. ലക്ഷ്മണ പ്രഭു, പി. വി. ഉഷ എന്നിവര്‍ സംസാരിച്ചു. എ. വി. സീമ സ്വാഗതവും, പി. സബിത നന്ദിയും പറഞ്ഞു പുതിയ ഭാരവാഹികളായി
എ. വി. സീമ (ചെയര്‍പേഴ്സണ്‍), പി. വി. ഉഷ (കണ്‍വീനര്‍), സജിത ജയ,വി. എന്‍. ഷൈലജ (വൈസ് ചെയര്‍പേഴ്സണ്‍), കനക ലത, പി. സബിത (ജോയിന്റ് കണ്‍വീനര്‍).
