കാഞ്ഞങ്ങാട് : വയോധിക കടലില്‍ മുങ്ങി മരിച്ചു. തൈക്കടപ്പുറത്തെ ജാനകി (85)യുടെ മൃതദേഹം മരക്കാപ്പുകടപ്പുറം സിയാറത്തുങ്കരയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് കടല്‍ക്കരയോട് ചേര്‍ന്ന് നാട്ടുകാര്‍ മൃതദേഹം കണ്ടത്. ഇവരെ നേരത്തെ കടല്‍ കരയില്‍ കണ്ടതായി പറയുന്നു. ഭര്‍ത്താവ്: യു കരുണന്. മകന്: പി വി പ്രകാശന്. മരുമകള്‍: കെ വി സൗമിനി
(സി പി ഐ എം നീലേശ്വരം വെസ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം,നീലേശ്വരം ബഡ്സ് സ്കൂള്‍ സ്റ്റാഫ്).
