രാവണീശ്വരം കോതോളംകര ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ഡിസംബര്‍ 21 മുതല്‍ 25 വരെ നടക്കുന്ന നവീകരണ കലശ മഹോത്സവത്തിനും 28 മുതല്‍ 31 വരെ നടക്കുന്ന ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞങ്ങാട് : രാവണീശ്വരം കോതോളംകര ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ അരവത്ത് കെ.യു. പത്മനാഭ തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഡിസംബര്‍ 21 മുതല്‍ 25 വരെ നടക്കുന്ന നവീകരണ കലശ മഹോത്സവത്തിനും 28 മുതല്‍ 31 വരെ ഒറ്റത്തിറ കളിയാട്ട മഹോത്സവവുംഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21 ന് രാവിലെ 10 മണിക്ക് കലവറ ഘോഷയാത്ര. തുടര്‍ന്ന് തണ്ണിലാമ്യത്, 22 ന് വൈകിട്ട് 5 ന് ആചാര്യ വരവേല്‍പ്പ് 6 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയര്‍മാന്‍ എന്‍ കേളു നമ്പ്യാര്‍ അധ്യക്ഷതവഹിക്കും. വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും.തുടര്‍ന്ന് ക്ഷേത്രം മാതൃ സമിതി അവതരിപ്പിക്കുന്ന മെഗാതിരുവാതിര, മഡിയന്‍ കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന മിക്സഡ് കൈകൊട്ടിക്കളി. 23 ന് രാവിലെ 6.30 ന് നടതുറക്കല്‍, പൂജാദി കര്‍മ്മങ്ങള്‍തുടര്‍ന്ന് 108 തേങ്ങയുടെ മഹാഗണപതിഹോമം.വൈകീട്ട് 3ന് പൂരക്കളി സെമിനാര്‍ കേരളപുരക്കളി അസോസിയേഷന്‍ ചെയര്‍മാന്‍ ടി.എ.മധുസൂദനന്‍ എംഎല്‍എ. ഉദ്ഘാടനം ചെയ്യും. ശിവശങ്കരപ്പണിക്കര്‍ അധ്യക്ഷനാവും. കേരള പുരക്കളി അക്കാദമി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ മുഖ്യാതിഥിയാവും. തുടര്‍ന്ന് പുരക്കളി പ്രദര്‍ശനം. രാത്രി കരോക്കെ ഗാനമേള,
24 ന് രാവിലെ മുതല്‍ പൂജാദികര്‍മ്മങ്ങള്‍. 25 ന് രാവിലെ മുതല്‍ നവീകരണ കലശ പൂജാദികര്‍മ്മങ്ങള്‍ പകല്‍ 9.41 മുതല്‍ 10.37 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ അരവത്ത് കെ.യു. പത്മനാഭ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഉപദേവത പ്രതിഷ്ഠ. തുടര്‍ന്ന് പ്രസാദ വിതരണം . 28 ന് വൈകിട്ട് 5ന് വിളക്ക്പൂജ 6.30 ന് ഒറ്റത്തിറ കളിയാട്ടത്തിന് തുടക്കം കുറിച്ച് ദീപവും തിരിയും എഴുള്ളത്ത്, 6.30 ന് കോതോളംകര ഭജന സമിതിയുടെ ഭജന. തുടര്‍ന്ന് തെയ്യം കൂടല്‍. രാത്രി 8 മണി മുതല്‍ രക്തജാതന്‍, മുളവന്നൂര്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, അടുക്കത്ത് ചാമുണ്ഡി എന്നി തെയ്യങ്ങളുടെ തിടങ്ങല്‍. 9ന് തോറ്റവും എഴുള്ളത്തും തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ കൈകൊട്ടിക്കളി, സംഘഗാനം 11 ന് അഞ്ചണങ്ങുംഭൂതം 2ന് രക്തജാതന്‍ ദൈവത്തിന്റെ പുറപ്പാട്, 29 ന് രാവിലെ 10ന് അടുക്കത്ത് ചാമുണ്ഡിയുടെ പുറപ്പാട്, ഉച്ചയ്ക്ക് 12ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, 3ന് മുളവന്നൂര്‍ ഭഗവതിയുടെ പുറപ്പാട്, രാത്രി 7 ന് തിടങ്ങല്‍ തുടര്‍ന്ന് രക്തജാതന്‍, മുളവന്നൂര്‍ ഭഗവതി, മൂവാളംകുഴിചാമുണ്ഡി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ തോറ്റവും എഴുള്ളത്തും രാത്രി 8.30 ന് പുണര്‍തം കലാക്ഷേത്രം രാവണീശ്വരം, താണ്ഡവം സ്‌കൂള്‍ ഓഫ് ആര്‍ട്സ് രാവണീശ്വരം, അരുണ്‍ അശോക് സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ തുടര്‍ന്ന് പ്രദേശത്തെ കുട്ടികളുടെ കലാപരിപാടികള്‍. രാത്രി 8 ന് നാരന്തട്ട തറവാട്ടില്‍ പൊട്ടന്‍തെയ്യം കൂടല്‍ തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. പുലര്‍ച്ചെ 3ന് പൊട്ടന്‍തെയ്യം .
30 ന് രാവിലെ 10ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, ഉച്ചയ്ക്ക് 12.30ന് മൂവാളംകുഴി ചമുണ്ഡിയമ്മയുടെ പുറപ്പാട്, വൈകിട്ട് 3ന് മുളവന്നൂര്‍ഭഗവതിയുടെ പുറപ്പാട്, രാത്രി 7 ന് തിടങ്ങല്‍, രാത്രി 8 ന് രക്തജാതന്‍, മുളവന്നൂര്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, അടുക്കത്ത് ചാമുണ്ഡി എന്നീ തെയ്യങ്ങളുടെ തോറ്റവും എഴുള്ളത്തും. തുടര്‍ന്ന് മാത്യസമിതിയുടെ ഫ്യൂഷന്‍ ഡാന്‍സ് 11 ന് അഞ്ചണങ്ങുംഭൂതം തുടര്‍ന്ന് കാലിക്കറ്റ് മില്ലേനിയം സ്റ്റാര്‍സ് അവതരിപ്പിക്കുന്ന ഗാനമേള . രാത്രി 2 ന് രക്തജാതന്‍ ദൈവത്തിന്റെ പുറപ്പാട്. 31 ന് രാവിലെ 10 ന് അടുക്കത്ത് ചാമുണ്ഡിയുടെ പുറപ്പാട്, ഉച്ചയ്ക്ക് 12ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, 3ന് മുളവന്നൂര്‍ ഭഗവതിയുടെ തിരുമുടി നിവരല്‍, 4ന് ഗുളികന്‍, തുടര്‍ന്ന് വിളക്കിലരി 6.30 ന് ക്ഷേത്രത്തിലേക്കുള്ള തിരിച്ചെഴുള്ളത്തോടു കുടി കളിയാട്ട സമാപനം 2026 ജനുവരി 4 ന് കോതോളംകര ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര ഉപ ദേവസ്ഥാനത്ത് ചോനാട്ട് കാലിച്ചാന്‍ തെയ്യം. രാവിലെ 10 ന് തെയ്യം കൂടല്‍, ഉച്ചയ്ക്ക് 1ന് കാലിച്ചാന്‍ തെയ്യത്തിന്റെയും വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാട്. മഹോത്സവ ദിനത്തില്‍ എല്ലാ ദിവസവും ഉച്ചക്ക് അന്ന പ്രസാദ വിതരണം പത്രസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍. കുഞ്ഞിക്കേളു നമ്പ്യാര്‍, ജനറല്‍ കണ്‍വീനര്‍ വി.വി. ഗോവിന്ദന്‍, ക്ഷേത്രം പ്രസിഡണ്ട് എന്‍. അശോകന്‍ നമ്പ്യാര്‍, ക്ഷേത്രം സെക്രട്ടറി അനീഷ് ദീപം, സോവനീര്‍ കമ്മിറ്റി കണ്‍വീനര്‍ രവീന്ദ്രന്‍ രാവണീശ്വരം, ആഘോഷ കമ്മിറ്റി ട്രഷറര്‍ കെ.വി പ്രവീണ്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!