ഉദുമ : ഓട്ടോ റിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന 1.100 കിലോ ഗ്രാം കഞ്ചാവുമായി ഒരാളെ ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറും സംഘവും അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിയ ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. കാസര്‍കോട് കുടുലു ചൗക്കിയിലെ അസാദ് നഗറില്‍ എം.അഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദുമ നമ്പ്യാര്‍ കീച്ചില്‍ പെട്രോള്‍ പമ്പിനടുത്ത് വെച്ചാണ് കെഎല്‍ 14 ജി 9586 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജെ. ജോസഫ് പ്രിവന്റ്റീവ് ഓഫിസര്‍ നിധീഷ് വൈക്കത്ത്, പ്രിവന്റ്റീവ് ഓഫിസര്‍ ഗ്രേഡ് പി .നിഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ സിജു,ആര്‍ കെ അരുണ്‍ എന്നിവരും ഉണ്ടായിരുന്നു.
