റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ചായ്യോത്ത് സ്‌ക്കൂളിലെ ഋതു ഗോപിനാഥന്‍

നീലേശ്വരം: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ ചായ്യോത്ത് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍സിസി കാഡറ്റ് ഋതുഗോപിനാഥന്‍ പങ്കെടുക്കും. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഋതുഗോപിനാഥന്‍ ചായ്യോത്തെ കരിമ്പില്‍ ഗോപിനാഥന്‍-രേഷ്മ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തില്‍ കുച്ചുപ്പുടി, ഭരതനാട്യം എന്നിവയില്‍ ഒന്നാംസ്ഥാനത്തോടെ എ ഗ്രേഡും കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തിലും രണ്ട് റിലേയിലും ഒന്നാംസ്ഥാനവും നേടിയിട്ടുണ്ട്.

 

error: Content is protected !!