പരപ്പ : കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു ആറ് കുടുംബങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു.എടത്തോട് പാലവളപ്പ് ഉന്നതിയില്‍ നിന്നുള്ള
മധു ,വിമല ,വിനീഷ് , അജേഷ് ,തമ്പായി , രജനി,നാരായണി, സതീശന്‍ ,ശ്യാമള എന്നിവരാണ് വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു സിപിഎമ്മില്‍ ചേര്‍ന്നത്. പലവളപ്പില്‍ വച്ച് നടന്ന യോഗത്തില്‍ സിപിഐഎം ബളാല്‍ ലോക്കല്‍ സെക്രട്ടറി സാബു കാക്കനാട് രക്ത ഹാരമണിക്ക് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.കുഞ്ഞഹമ്മദ് എടത്തോട് അധ്യക്ഷനായി. എടത്തോട് ഈസ്റ്റ് ബ്രാഞ്ച് അംഗം എം പി സതീശന്‍, എളേരി ഏരിയ കമ്മിറ്റി അംഗം കെ കെ രമ്യ എന്നിവര്‍ സംസാരിച്ചു.
