കാഞ്ഞങ്ങാട് :കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പെന്ഷന് ദിനം സമുചിതമായി ആചരിച്ചു.പെന്ഷന് ഭരിക്കുന്ന സര്‍ക്കാറിന്റെ ഔദാര്യമല്ല, പെന്‍ഷന്‍കാരുടെ അവകാശമാണ് എന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 17 പെന്ഷന്ദിനമായി ആചരിക്കുകയാണ്. നിലവിലുള്ള പെന്‍ഷന്‍പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്, ഭാവിയില്‍ ശമ്പളപരിഷ്ക്കരണത്തോടൊപ്പം പെന്ഷന് പരിഷ്ക്കരിക്കേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. പെന്‍ഷന്‍പോലും നിഷേധിക്കപ്പെടുന്ന നാള് അതി വിദൂരമല്ല, പെന്ഷന് സമൂഹം നേരിടുന്ന കാലിക പ്രശ്നങ്ങളെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.
കാഞ്ഞങ്ങാട് കാരാട്ട് വയല്‍ ജില്ല പെന്ഷന് ഭവനില്‍ നടന്ന പരിപാടി കെ എസ് എസ് പി യു ജില്ല പ്രസിഡന്റ് കെ.ജയറാം പ്രകാശ് ഉല്‍ഘാടനം ചെയ്തു.
കെ എസ് എസ് പി യു കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ബി. പരമേശ്വരന് അദ്ധ്യക്ഷനായി.
കെ എസ് എസ് പി യു ജില്ലാ ട്രഷറര്‍ എസ്.ഗോപാലകൃഷ്ണന് വിഷയാവതരണം നടത്തി.
പി.വി. നിര്‍മ്മല ജില്ലാ വൈ.പ്രസിഡണ്ട്,
വി.വി. ബാലകൃഷ്ണന്ജില്ലാ കമ്മിറ്റി,എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് സെക്രട്ടറി കെ.ചന്ദ്രശേഖരന് സ്വാഗതവും,ട്രഷറര്‍ വി.സുരേന്ദ്രന് നന്ദിയും പറഞ്ഞു.
