പാടത്തൊരു പാഠം – നാട്ടിനടീല്‍ ഉത്സവം: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ വി വി രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ബല്ല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബല്ലാകൃഷിക്കൂട്ടം നാട്ടിനടീല്‍ ഉത്സവം നടത്തി. സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ വി വി രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി അനുഭവവേദ്യമാക്കാന്‍ എസികെഎന്‍എസ് ജിയുപി സ്‌ക്കൂള്‍, മേലാങ്കോട്ടിലെ മുപ്പതോളം കുട്ടികളുമായി പ്രധാന അധ്യാപകന്‍ കെ വി നാരായണന്‍ മാഷും പിറ്റിഎ അംഗങ്ങളും അധ്യാപകരും പാടത്ത് എത്തി കുട്ടിക്കൂട്ടത്തിന് പുത്തന്‍ അനുഭവം സമ്മാനിച്ചു. പരിപാടിയില്‍ ബല്ലകൃഷിക്കൂട്ടം പ്രസിഡണ്ട് പി തമ്പാന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ കൃഷി ഫീല്‍ഡ് ഓഫീസര്‍ എസ്. രമേശന്‍ മുഖ്യാതിഥിയായി. പാടത്തുനിന്നും ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ കൃഷിക്കൂട്ടം മെമ്പറും കൗണ്‍സിലറുമായ കെ വി സുശീല ഹരിത കര്‍മ്മസേനക്ക് കൈമാറി. സിപിഐഎം ബല്ല ലോക്കല്‍ സെക്രട്ടറി എന്‍ ഗോപി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി ലതാകുമാരി, പാടശേഖര സിക്രട്ടറി എന്‍ മുരളി, പ്രസിഡണ്ട് കെ മധു, കെഎസ്‌കെടിയു ബല്ല വില്ലേജ് സെക്രട്ടറിയും അത്തിക്കോത്ത് പത്താം വാര്‍ഡ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട എ രാജന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട കെ വി രതീഷ്, പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബല്ലയിലെ മറ്റു കര്‍ഷകരും നാട്ടുകാരും പരിപാടിയില്‍ സംബന്ധിച്ചു. ബല്ല കൃഷിക്കൂട്ടം സെക്രട്ടറി എം മനോജ് കുമാര്‍ സ്വാഗതവും ജോയിന്‍ സിക്രട്ടറി പി രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!