കാഞ്ഞങ്ങാട് :കോട്ടച്ചേരി കുന്നുമ്മല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രമഹോത്സവം ഡിസംബര്‍ 19, 20 തീയ്യതികളില്‍ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 19 ന് രാവിലെ 5 ന് നട തുറക്കും. 8 ന് മണി ഉഷ പൂജ ,8.30 മുതല്‍ ഭജന. കുന്നുമ്മല്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം ഭജന സമിതി, പുല്ലൂര്‍ വിഷ്ണു ക്ഷേത്ര ഭജന സമിതി, കുന്നുമ്മല്‍ ലക്ഷ്മി നരസിംഹ ക്ഷേത്രഭജന സമിതി, മാതോത്ത് മഹാവിഷ്ണു ക്ഷേത്ര മാതൃസമിതി, സര്‍വ്വ മംഗള ഭജന സമിതി ഹോസുര്‍ഗ്, പുതിയകണ്ടം വിശ്വ കര്‍മ്മ ക്ഷേത്ര ഭജന സമിതി എന്നി ഭജന സംഘങ്ങള്‍ ഭജന അവതരിപ്പിക്കും. വൈകിട്ട് 6 മണി മുതല്‍ നാദക്കോട്ട് കഴകം വനിതാ പൂരക്കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളി, 7.30മുതല്‍ തിരുവാതിരക്കളി, കൈ കൊട്ടിക്കളി. 20 ന് രാവിലെ 5 ന് ക്ഷേത്രം തന്ത്രി അരവത്ത് കെ.യു.
പത്മനാഭന്റെ കാര്‍മികത്വത്തില്‍ 108തേങ്ങയുടെ മഹാ ഗണപതി ഹോമം, തുടര്‍ന്ന് 7ന് അഭിഷേകം, 8 ന് ഉഷ പൂജ, 8.30 മുതല്‍ 9. മണിവരെ കുന്നുമ്മല്‍ നരസിംഹ മൂര്‍ത്തി ക്ഷേത്ര മാതൃ സമിതിയുടെ നാമജപം, 9.15 മുതല്‍ 10.30വരെ നാദം സീനിയെഴ്സ് നീലേശ്വരത്തിന്റെ ഭജന. 10.30 മുതല്‍ 12മണിവരെ കലാവേദി കാഞ്ഞങ്ങാട് സൗത്ത് പുഷ്പ പ്രഭാകരന് ആന്റ് ടീം അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. ഉച്ചക്ക് 12 ന് ഉച്ച പൂജ, 12.30മുതല്‍ അന്നപ്രസാദം വിതരണം തുടര്‍ന്ന് 2.30 ന് കാശി നാഥ് ഭജന സംഘ ത്തിന്റെ ഭജന. വൈകിട്ട് 4 മുതല്‍ കൊളവയല്‍ ദുര്‍ഗ ഭജന സമിതിയുടെ ഭജനാമൃതം, വൈകിട്ട് 7 ന് ഹോസുര്‍ഗ് പൂങ്കവനം ശിവക്ഷേത്രത്തില്‍ നിന്നും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ അയ്യപ്പ വിഗ്രഹ എഴുന്നള്ളത്ത്. അയ്യപ്പന്മാരുടെ പേട്ട തുള്ളല്‍, മടിയന്‍ രാധാ കൃഷ്ണ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം ബാലികമാര്‍, പുലിക്കളി, വിളക്ക് നൃത്തം, ദേവ നൃത്തം, പുരാണ നിശ്ചല ദൃശ്യങ്ങള്‍ എന്നിവയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും .7.30 ന് ജനനി കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന നാടകം ‘ചൂട്ട് ‘. തുടര്‍ന്ന് രാത്രി 10.30 ന് ശ്രീഭൂതബലി, അത്താഴ പൂജ മഹാ പൂജയും, തിടമ്പു നൃത്തവും ക്ഷേത്രത്തില്‍ നടക്കും. തുടര്‍ന്ന് പ്രസാദ വിതരണം . വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷകമ്മിറ്റി ചെയര്മാന് പി. അശോകന്, ജനറല്‍ കണ്‍വീനര്‍ പി. രാധാകൃഷ്ണന് , പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ശരത് കുമാര്‍, ക്ഷേത്രകമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ.ദാമോദരന്‍, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്മാന് കാരളി ചന്ദ്രന്, രാമകൃഷ്ണന് നെല്ലിത്തറ, പി. പി. സുനില്‍ കുമാര്‍, ബി രമേശന്, രാമകൃഷ്ണന് കൊത്തിക്കല്‍, എന്നിവര്‍ പങ്കെടുത്തു.
