ഹോസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കുചേല ദിനത്തില്‍ അവല്‍ നിവേദ്യ സമര്‍പ്പണം നടന്നു

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രം കുചേല ദിനം അവല്‍ നിവേദ്യ സമര്‍പ്പണം,നെയ് വിളക്ക് സമര്‍പ്പണം, തുടങ്ങിയ നിരവധി പ്രാര്‍ത്ഥനകളോടെ നടന്നു. ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ച നടക്കുന്ന ശ്രീകൃഷ്ണന് ഏറ്റവും വിശേഷ ദിനങ്ങളില്‍ ഒന്നായ കു ചേലദിനാഘോഷംനടത്തുന്നത്. കഷ്ടപ്പാടും ദുരിതത്തിലുമായ കുചേലന്‍ തന്റെ പത്‌നിയുടെ നിര്‍ദ്ദേശപ്രകാരം സഹപാഠിയായ ശ്രീകൃഷ്ണനെ ദ്വാരകപുരിയില്‍ കാണുവാന്‍ പോകുന്നതും കുചേലന്‍ ഉണ്ടാകുന്ന അഭ്യര്‍ത്ഥിയും സ്‌നേഹ സൗഹൃദത്തിന്റെ ആത്മബന്ധം സൂചിപ്പിക്കുന്നതാണ് കുചേല ദിനമായി ആഘോഷിക്കുന്നത്. വ്യക്തികളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിവൃത്തിയുംടെ ഭാഗമായാണ് പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. ക്ഷേത്രം പൂജാരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.ക്ഷേത്രം പ്രസിഡണ്ട് എച്ച് ആര്‍ ശ്രീധരന്‍, സെക്രട്ടറി എച്ച് ഡി നാഗരാജ് , രക്ഷാധികാരി ശങ്കര ഹെ്‌ഡേ എന്നിവര്‍ നേതൃത്വം നല്‍കി. നാടിന്റെ നാനാഭാഗങ്ങളിലുള്ള നിരവധി ഭക്ത ജനങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

error: Content is protected !!