വിശ്വ സേവാഭാരതി തല ചായ്ക്കാന്‍ ഒരിടം പദ്ധതി : കൊളവയല്‍ നിര്‍മല ഭവന നിര്‍മ്മാണം കട്ടില വെക്കല്‍ കര്‍മ്മം നടന്നു

കാഞ്ഞങ്ങാട് : രാഷ്ട്രീയ- സ്വയം സേവക സംഘ് വിശ്വ സേവാ-ഭാരതി ”തല ചായ്ക്കാനൊരിടം” പദ്ധതിയുടെ ഭാഗമായി കൊളവയല്‍ നിര്‍മലക്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ കട്ടില വെക്കല്‍ കര്‍മ്മം രാഷ്ട്രീയ സ്വയം സേവക സംഘ് കാഞ്ഞങ്ങാട് ജില്ലാ സഹ സംഘ ചാലക് പി. ഉണ്ണികൃഷ്ണന്‍, വിശ്വസേവഭാരതി ദക്ഷിണ പ്രാന്ത സേവ പ്രമുഖ് വി.കെ. മധു വാഴക്കോട്, ജില്ലാ സേവാ പ്രമുഖ് വി.ഗോവിന്ദന്‍ മടിക്കൈ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഒരു മനുഷ്യന് ജീവിതത്തില്‍ ഏറ്റവും പ്രധാന പെട്ട മൂന്നു കാര്യങ്ങള്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണല്ലോ. അതില്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നായ വീട് എന്ന സ്വപ്‌നം. ഈ പ്രവര്‍ത്തനത്തില്‍ ശ്രദ്ധാ കേന്ദ്രീകരിച്ചു കൊണ്ടു വിശ്വ സേവ വിഭാഗം നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ലോക മെമ്പാടും മാതൃകപരമായി ചെയ്തു വരുന്നതിന്റെ ലഘു വിവരണം കട്ടില വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു കൊണ്ടു പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.അതിന്റെ ഭാഗമായി നിരവധി വീടുകള്‍ ദേശീയ സേവാ ഭാരതിയുടെ സഹകരണത്തോടെ നിര്‍മിച്ചു വരുന്നു. കൂടാതെ, പഠന, ചികിത്സ സഹായങ്ങള്‍ എന്നിവയും നല്‍കി വരുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. മണ്ഡല്‍ കാര്യവാഹ് ശശികുമാര്‍, ചന്ദ്രന്‍ കൊളവയല്‍, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.പി. കുമാരന്‍, സെക്രട്ടറി രവി കൊളവയല്‍, വീട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന കൊളവയല്‍ ശാഖ മുഖ്യശിക്ഷക് പ്രമോദ് കൊത്തിക്കാല്‍, ശിക്ഷക് മഹേഷ് കൊളവയല്‍, സേവ പ്രമുഖ് ബിജു കൃഷ്ണ,കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി എം. അനില്‍ കുമാര്‍ എന്നിവര്‍ കട്ടില വെക്കല്‍ കര്‍മ്മത്തിന് നേതൃത്വം വഹിച്ചു. നിര്‍മലയുടെ ബന്ധുക്കള്‍, മറ്റു നാട്ടുകാരും, പ്രവര്‍ത്തകരും ചടങ്ങിന് സാക്ഷ്യ വഹിച്ചു.

 

error: Content is protected !!