കവി രാധാകൃഷ്ണന്‍ പെരുമ്പളയുടെ കവിതാ സമാഹാരം ‘യക്ഷഗാനം’ പ്രകാശനം ചെയ്തു

ഉദുമ: കവി രാധാകൃഷ്ണന്‍ പെരുമ്പളയുടെ എട്ടാമത്തെ കാവ്യസമാഹാരമായ ‘യക്ഷഗാനം’ പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും കഥാകൃത്തും ആക്ടിവിസ്റ്റുമായ പ്രൊഫ. എം എ റഹ്‌മാന്‍ പ്രകാശനം ചെയ്തു. ഉദുമയിലെ റഹ്‌മാന്‍ മാഷുടെ വീടായ ഈസാസിന്റെ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നാടക ചലച്ചിത്രനടനും സംവിധായകനുമായ രാജേഷ് അഴിക്കോടന്‍ പുസ്തകം ഏറ്റുവാങ്ങി.
പ്രശസ്ത സാഹിത്യ നിരുപകന്‍ ഡോ. ആര്‍ ചന്ദ്രബോസ് മുഖ്യാതിഥിയായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ പി.കെ.മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ഷരീഫ് കുരിക്കള്‍ പുസ്തകം പരിചയപ്പെടുത്തി. കഥാകൃത്ത് ജോസഫ് ലോറന്‍സ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി വി പ്രഭാകരന്‍, കവി എം പി ജില്‍ജില്‍, കെ അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥകാരന്‍ രാധാകൃഷ്ണന്‍ പെരുമ്പള നന്ദി പറഞ്ഞു.

 

error: Content is protected !!