സമസ്ത @100: കാഞ്ഞങ്ങാട് തീരദേശ മലയോര മേഖല യാത്രകള്‍ക്ക് പ്രൗഢ തുടക്കം

കാഞ്ഞങ്ങാട് : 2026 ഫെബ്രുവരിയില്‍ കുണിയയില്‍ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെയും സമസ്ത പ്രസിഡണ്ട് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫി മുത്തുക്കോയ തങ്ങള്‍ കന്യാകുമാരിയില്‍ നിന്ന് തുടങ്ങി മംഗലാപുരത്ത് അവസാനിക്കുന്ന സമസ്ത ശതാബ്ദി യാത്രയുടെയും പ്രചരണാര്‍ത്ഥം സമസ്ത കാഞ്ഞങ്ങാട് മണ്ഡലം സമ്മേളന സംഘാടക സമിതി സംഘടിപ്പിക്കുന്ന തീരദേശ , മലയോര മേഖല മഹല്ല് സന്ദേശ യാത്രകള്‍ക്ക് പ്രൗഢ തുടക്കം. തീരദേശ യാത്ര ഇന്ന് രാവിലെ മുട്ടുന്തല മഖാം സിയാറത്തിന് ശേഷം എസ് വൈ എസ് ജില്ലാ ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി ജാഥാ നായകന്‍ എം മൊയ്തു മൗലവി ബാഖവി പുഞ്ചാവിക്ക് സമസ്തയുടെ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി റഷീദ് മുട്ടുന്തല അദ്യക്ഷനായി. ബദറുദ്ധീന്‍ സണ്‍ലൈറ്റ്, മുഹ്യയദ്ധീന്‍ അസ്ഹരി, പി ഇസ്മായില്‍ മൗലവി, കെ കെ അബ്ദുള്ള ഹാജി, ഖൈസ് മുട്ടുന്തല, ഇബ്‌റാഹീം ആവിക്കല്‍, അബ്ദുല്‍ ഖാദര്‍ ഹാജി മശ്ഹൂദ് ഫൈസി എന്നിവര്‍ സന്നിഹിതരായി. തുടര്‍ന്ന് കൊത്തിക്കാല്‍, കൊളവയല്‍, ഇഖ്ബാല്‍ നഗര്‍ അജാനൂര്‍ ബീച്ച്ബല്ലാ കടപ്പുറം, ഹോസ്ദുര്‍ഗ് കടപ്പുറം , ഹോസ്ദുര്‍ഗ് കടപ്പുറം സൗത്ത്, കുശാല്‍ നഗര്‍, ആവിയില്‍, ബാവാ നഗര്‍, കല്ലൂരാവി, പഴയ കടപ്പുറം, പുഞ്ചാവി , ഞാണിക്കടവ്, മരക്കാപ്പ് കടപ്പുറം എന്നീ സ്ഥലങ്ങളില്‍ പര്യയടനം നടത്തി വൈകീട്ട് പടന്നക്കാട്ട് യാത്ര സമാപിക്കും. യാത്രയ്ക്ക് ഉപ നായകനായി അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍, ഡയരക്ടറായി കെ ബി കുട്ടി ഹാജി , കോഡിനേറ്ററായി ഉമര്‍ മൗലവി തൊട്ടിയില്‍ എന്നിവര്‍ അനുഗമിക്കുന്നു. രാവിലെ പാറപ്പള്ളിയില്‍ തുടക്കം കുറിച്ച മലയോര മേഖല യാത്ര മഖാം സിയാറത്തിന് ശേഷം എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ താജുദ്ധീന്‍ ദാരിമി പടന്ന ജാഥാ നായകന്‍ കരീം ഫൈസി മുക്കൂടിന് പതാക കൈമാറി
ഉദ്ഘാടനം ചെയ്തു. പാറപ്പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി അദ്ധ്യക്ഷനായി. ജമാഅത്ത് ഖത്വീബ് മുനീര്‍ ഫൈസി, ആറുല്‍ റഹ്‌മാന്‍ സ്വാലിഹ് വൈറ്റ് ഹൗസ്, ഹാഫിസ് ഷഫീഖ് റഹ്‌മാനി മുസമ്മില്‍ ഫൈസി റഹ്‌മാനി , അബ്ദുള ദാരിമി തോട്ടം, മുനീര്‍ അസ്‌നവി,മയൂരി അബ്ദുള്ള ഹാജി,ഉമര്‍, ബശീര്‍ പറക്കളായി , ഹസൈനാര്‍ കുണ്ടടുക്കം എന്നിവര്‍ സന്നിഹിതരായി.
തുടര്‍ന്ന് ഇരിയ,അട്ടേങ്ങാനം , ഒടയഞ്ചാല്‍, ചുള്ളിക്കര,കൊട്ടോടി,കള്ളാര്‍,കോളിച്ചാല്‍, പനത്തടി,ബളാന്തോട് ,പാണത്തൂര്‍,ചെമ്പേരി,തോട്ടം ,കല്ലഞ്ചിറ,കമ്മാടം,പരപ്പ, എടത്തോട്,നമ്പ്യാര്‍ കൊച്ചി എന്നീ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം വൈകീട്ട് 5:30 ന്കാലിച്ചാനടുക്കത്ത് വെച്ച് സമാപിക്കും. യാത്രയില്‍ ഉപനായകനായി സുലൈമാന്‍ ഫൈസി കരുവഞ്ചാലും ഡയരക്ടറായി കെ യു ദാവൂദ് ഹാജിയും കോഡിനേറ്ററായി സഈദ് അസ്അദി പുഞ്ചാവിയും അനുഗമിക്കുന്നു

 

error: Content is protected !!