കാഞ്ഞങ്ങാട് : ദുബായില്‍ നിന്നും നാട്ടിലെത്തിയ യുവാവ് അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. ഐങ്ങോത്ത് മുത്തപ്പനാര്‍ക്കാവിന് സമീപം താമസിക്കുന്ന കമലക്ഷന്‍ -ഓമന ദമ്പതിയുടെ മകന് ദീപക് (40) ആണ് മരിച്ചത്. ദുബായിലെ ഓയില്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന ദീപക് 10 ദിവസം മുമ്പ് മുമ്പാണ് നാട്ടില്‍ എത്തിയത്. ഇന്നലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ: പൂര്‍ണ്ണിമ. ഏക മകന് :തക്ഷില. സഹോദരങ്ങള്‍: അമ്പിളി, വിവേക് .
