മടിക്കൈ ഓര്‍ക്കോല്‍ മീത്തലപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോല്‍സവം 2026 മാര്‍ച്ച് 6, 7, 8 തീയ്യതികളില്‍; കൂവം അളക്കല്‍ ചടങ്ങ് നടന്നു

മടിക്കൈ :28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, ഓര്‍ക്കോല്‍ മീത്തലപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തില്‍ 2026 മാര്‍ച്ച് 6, 7, 8, തീയ്യതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ മുന്നോടിയായി കൂവം അളക്കല്‍ ചടങ്ങ് നടന്നു.തറവാട് കാരണവര്‍ കുമാരന്‍ ചെറളത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.മഹോത്സവ കമ്മിറ്റി എരിക്കുളം വയലില്‍ കൃഷി ചെയ്തെടുത്ത നെല്ലുപയോഗിച്ചാണ് തറവാടിന്റെ തിരുമുറ്റത്ത് കൂവം അളക്കല്‍ ചടങ്ങ് നടത്തിയത്. പെരിയാങ്കോട്ട് ഭഗവതി സ്ഥാനികന്‍മാരുടെയുംവെളിച്ചപ്പാടന്‍മാരുടെയും, തറവാട് കാരണവരുടെയും, വിവിധ കഴകങ്ങളിലെ ആചാര്യ സ്ഥാനികന്‍മാരുടെയും, വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികളുടെയും, തറവാട് അംഗങ്ങളെയും , വിവിധ പ്രദേശങ്ങളിലെ നാട്ടുകാരുടെയും, മാതൃസമിതി അംഗങ്ങളുടെയും, ആഘോഷ കമ്മിറ്റി അംഗങ്ങളുടെയും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി പ്രഭാകരന്‍, വൈ: ചെയര്‍മാന്‍ അനില്‍ നീരളി , ജനറല്‍ കണ്‍വീനര്‍ ഗംഗാധരന്‍ താളിക്കുണ്ട് , ട്രഷറര്‍ നാരായണന്‍ ഓര്‍ക്കോല്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!