മൊടഗ്രാമം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര യു എ ഇ കമ്മിറ്റി ആദരം സംഘടിപ്പിച്ചു

അമ്പലത്തറ :  കേരള സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പോളിറ്റിക്‌സില്‍ ഡോക്ടറേറ്റ് നേടിയ ഡോ. സുരാജ് കെ. മുണ്ടോട്ട്,  കേരള സ്റ്റേറ്റ് എന്‍ എസ് എസ് അവാര്‍ഡ് ജേതാവും, യുവ സംരംഭങ്ങളെ കുറിച്ചുള്ള പഠനത്തിന് പി.എച്ച്.ഡി, ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ഡോ. വിജയകുമാര്‍ മൂന്നാംമൈല്‍
എന്നിവരെ മൊടഗ്രാമം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര യു എ ഇ കമ്മിറ്റി ആദരിച്ചു. ജീവിതത്തിലെ നിരവധി പ്രയാസങ്ങള്‍ മറികടന്ന് വിദ്യാഭ്യാസ രംഗത്ത് കഴിവും പ്രതിബദ്ധതയും തെളിയിച്ച രണ്ട് വ്യക്തിത്വങ്ങളെയാണ് നാട് അഭിമാനത്തോടെ ആദരിച്ചത്. ഡോ. സുരാജിന് വേണ്ടി മാതാപിതാക്കള്‍ ഉപഹാരം ഏറ്റുവാങ്ങി. ഡോ. വിജയകുമാര്‍ നേരിട്ട് എത്തി ആദരവ് സ്വീകരിച്ചു. യു എ ഇ
കമ്മിറ്റി ഭാരവാഹി മഹേന്ദ്രന്‍ പെരിയടുത്ത്, ഡോ.വിശ്വനാഥ്,ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാമകൃഷ്ണന്‍ കരിച്ചേരി,കണ്‍വീനവര്‍ ഷിബുരാജ് മൂന്നാം മൈല്‍ ഭാരവാഹികളായ പി വി കൃഷ്ണന്‍, എ സി ബിനു എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!