സമസ്ത @100: കാഞ്ഞങ്ങാട്ട് തീരദേശ മലയോര മേഖല യാത്രകള്‍ക്ക് നാളെ തുടക്കം

കാഞ്ഞങ്ങാട് : 2026 ഫെബ്രുവരിയില്‍ കുണിയയില്‍ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെയും സമസ്ത പ്രസിഡണ്ട് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫി മുത്തുക്കോയ തങ്ങള്‍ കന്യാകുമാരിയില്‍ നിന്ന് തുടങ്ങി മംഗലാപുരത്ത് അവസാനിക്കുന്ന സമസ്ത ശതാബ്ദി യാത്രയുടെയും പ്രചരണാര്‍ത്ഥം സമസ്ത കാഞ്ഞങ്ങാട് മണ്ഡലം സമ്മേളന സംഘാടക സമിതി സംഘടിപ്പിക്കുന്ന തീരദേശ , മലയോര മേഖല മഹല്ല് സന്ദേശ യാത്രകള്‍ക്ക് നാളെ തുടക്കമാകും. തീരദേശ യാത്ര രാവിലെ 9:30 ന് മുട്ടുന്തല മഖാം സിയാറത്തിന് ശേഷം എസ് വൈ എസ് ജില്ലാ ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി ജാഥാ നായകന്‍ എം മൊയ്തു മൗലവി ബാഖവി പുഞ്ചാവിക്ക് സമസ്തയുടെ പതാക കൈമാറി ഉദ്ഘാടനം ചെയ്യും. 10 ന് കൊത്തിക്കാല്‍, 10:30 ന് കൊളവയല്‍, 11 ന് ഇഖ്ബാല്‍ നഗര്‍, 11.30 ന് അജാനൂര്‍ ബീച്ച്, 12 ന് ബല്ലാ കടപ്പുറം, 12.30 ന് ഹോസ്ദുര്‍ഗ് കടപ്പുറം 1.30 ന് ഹോസ്ദുര്‍ഗ് കടപ്പുറം സൗത്ത്, 2 ന് കുശാല്‍ നഗര്‍, 2.30 ന് ആവിയില്‍, 3 ന് ബാവാ നഗര്‍, 3.30 ന് കല്ലൂരാവി, 4 ന് പഴയ കടപ്പുറം, 4.30 ന് പുഞ്ചാവി , 5 ന് ഞാണിക്കടവ്, 5.30 ന് മരക്കാപ്പ് കടപ്പുറം 6 ന് പടന്നക്കാട്ട് യാത്ര സമാപിക്കും. യാത്രയ്ക്ക് ഉപ നായകനായി അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍, ഡയരക്ടറായി കെ ബി കുട്ടി ഹാജി , കോഡിനേറ്ററായി ഉമര്‍ മൗലവി തൊട്ടിയില്‍ എന്നിവര്‍ അനുഗമിക്കും. 17 ന് 9:30 ന് ആറങ്ങാടിയില്‍ നിന്ന് തുടക്കം കുറിക്കും. 10 ന് അരയി, 10:30 ന് കൂളിയങ്കാല്‍, 11 ന് തോയമ്മല്‍, 11:30 ന് പടിഞ്ഞാര്‍,12 ന് കൊവ്വല്‍പ്പള്ളി 12:30 ന് പുതിയ കോട്ട, 1 ന് തെക്കേപ്പുറം, 1:30 ന് അതിഞ്ഞാല്‍, 2:30 ന് മാണിക്കോത്ത്,3 ന് സൗത്ത് ചിത്താരി , 3:30 ന് സെന്‍ട്രല്‍ ചിത്താരി 4 ന് കൊട്ടിലങ്ങാട്, 4:30 ന് നോര്‍ത്ത് ചിത്താരി, 5 ന് ചേറ്റുംകുണ്ട്, 5.30 ന് മുക്കൂട് സമാപിക്കും. ഡിസംബര്‍ 16 ചൊവ്വാഴ്ച്ച രാവിലെ 9 ന് മലയോര മേഖല യാത്ര പാറപ്പള്ളി മഖാം സിയാറത്തിന് ശേഷം എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ താജുദ്ധീന്‍ ദാരിമി പടന്ന ജാഥാ നായകന്‍ കരീം ഫൈസി മുക്കൂടിന് പതാക കൈമാറി
ഉദ്ഘാടനം ചെയ്യും.
9:15 ന് ഇരിയ,9:30 ന് അട്ടേങ്ങാനം,9:45 ന് ഒടയഞ്ചാല്‍,10 ന് ചുള്ളിക്കര,10:30 ന് കൊട്ടോടി,11 ന് കള്ളാര്‍
11:30 ന് കോളിച്ചാല്‍
12 ന് പനത്തടി,12:30 ന് ബളാന്തോട് ,ഉച്ചയ്ക്ക്
1 ന്പാണത്തൂര്‍,1:30 ന് ചെമ്പേരി,2 ന് തോട്ടം ,3 ന്കല്ലഞ്ചിറ,3:30 ന് കമ്മാടം,4 ന് പരപ്പ,4:30 ന് എടത്തോട്,വൈകുന്നേരം5 ന് നമ്പ്യാര്‍ കൊച്ചി,
5:30 ന്കാലിച്ചാനടുക്കത്ത് വെച്ച് സമാപിക്കും. യാത്രയില്‍ ഉപനായകനായി സുലൈമാന്‍ ഫൈസി കരുവഞ്ചാലുംഡയരക്ടറായി കെ യു ദാവൂദ് ഹാജിയും കോഡിനേറ്ററായി സഈദ് അസ്അദി പുഞ്ചാവിയും അനുഗമിക്കും.

 

error: Content is protected !!