കള്ളാര്‍ കോട്ടക്കുന്ന് ജനവാസ മേഖലയില്‍ പുലിയെ ചത്തനിലയില്‍

കാഞ്ഞങ്ങാട് : കള്ളാര്‍ കോട്ടക്കുന്ന് ജനവാസ മേഖലയില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. ഷാജിയുടെ പറമ്പിലാണ് പുലിയെ ചത്തനിലയില്‍ കണ്ടത്.വനംവകുപ്പ് സംഘം സ്ഥലത്ത് എത്തി. കണ്ണൂരില്‍ നിന്നും വെറ്ററിനറി ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുള്ളൂവെന്ന് ഫോറെസ്റ്റ് അധികൃതര്‍ അറിയിച്ചു.

 

error: Content is protected !!