പുല്ലൂര്‍ : കരക്കക്കുണ്ട് ആല്‍ത്തറക്കാല്‍ ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം 2026 ഫെബ്രുവരി 13, 14, 15 തീയ്യതികളില്‍ നടക്കും. ഉത്സവ ആഘോഷം കമ്മിറ്റി രൂപീകരണ യോഗം നടന്നു. പ്രസിഡന്റ് കെ.വി. രാഘവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ പ്രകാശന്‍ സ്വാഗതവും ജോയിന്‍് സെക്രട്ടറി കെ. മധു നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.വി രാഘവന്‍ നായര്‍ (ചെയര്‍മാന്‍), കൃഷ്ണന്‍ ഒയക്കട, എം രമേശന്‍ മൂലയില്‍ ( വൈസ് ചെയര്‍മാന്‍മാര്‍), എന്‍ പ്രകാശന്‍ കാനത്തില്‍ (ജനറല്‍ കണ്‍വീനര്‍), രത്‌നാകരന്‍ അടിയോടി, പി.നാരായണന്‍ അനിലാലയം (ജോ. കണ്‍വീനര്‍മാര്‍), കെ. മധു കരക്കക്കുണ്ട് (ഖജാന്‍ജി). എന്നിവരെ തെരെഞ്ഞെടുത്തു. യോഗത്തില്‍ വെച്ച് ആദ്യ ഫണ്ട് കെ. നാരായണി കരക്കക്കുണ്ട് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി.
