കാഞ്ഞങ്ങാട്:വീണു കിട്ടിയ ഡയമണ്ട് ബ്രേസ്ലറ്റ് തിരിച്ചു നല്കി രണ്ടാം ക്ലാസുകാരന് നാടിന് മാതൃകയായി. നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥി കൃഷ്ണ ധീരയാണ് വീണു കിട്ടിയ ഡയമണ്ട് ബ്രേസ്ലറ്റ് ഉടമയ്ക്ക് തിരിച്ചു നല്കി മാതൃക കാണിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കാഞ്ഞങ്ങാട് ഐഷാല്‍ ഹോസ്പിറ്റലില്‍ വെച്ച് വീണു കിട്ടിയ ബ്രേസ്ലറ്റ് ബ്രേസ്ലേറ്റിന്റെ ഉടമയായ ബേക്കലില്‍ താമസിക്കുന്ന ഷമൂല നദിര്ഷക്ക് കൃഷ്ണ ധീര തിരിച്ചു നല്‍കിയത്. നീലേശ്വരം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് കുമാര്‍ പള്ളിക്കൈ യുടെയും അശ്വനി യുടെയും മകനാണ്.
