പെരിയ : മേലത്ത് മാലിങ്കുനായരുടെ 125 ജയന്തിയും കുടുംബസംഗമവും സംഘടിപ്പിച്ച. 17 വര്‍ഷം പഴക്കമുള്ള പെരിയ പയറ്റിച്ചാല്‍ ഭവനത്തിലാണ്(ഓം ശ്രീ മഠം) മക്കളും പേരക്കുട്ടികളും ചേര്‍ന്ന കുടുംബങ്ങള്‍ ഒത്തുചേര്‍ന്നത്. ഏകദേശം 150 ഓളം അംഗങ്ങളുള്ള ഈ കുടുംബത്തിലെ നൂറില്‍പരം ആളുകള്‍ ഈ സംഗമത്തില്‍ പങ്കെടുത്തു. തലമുതിരുന്ന മുതിര്‍ന്ന അടുക്കാടുക്കംകുഞ്ഞി കൃഷ്ണന്‍ നായരെ കുടുംബാംഗങ്ങളും ഓം ശ്രീ മഠവും ചേര്‍ന്ന് ആദരിച്ചു. മകന്‍ കരുണാകരന്‍ നായര്‍ ഓര്‍മ്മക്കുറിപ്പുകള്‍ അവതരിപ്പിച്ചു. പേരക്കുട്ടിയായ ഡോ. അജിത് നമ്പ്യാര്‍ പരിപാടികള്‍ ക്രോഡീകരിച്ചു. മകന്‍ പ്രഭാകരന്‍ നായര്‍ കുടുംബത്തിലെ ജീവിച്ചിരിപ്പില്ലാത്ത വര്‍ക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു.വിവിധ കുടുംബാംഗങ്ങള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു . കുട്ടികളുടെ കലാവിരുന്നും നടന്നു.
മൃദുല നന്ദി പറഞ്ഞു.
