പയ്യന്നൂരില്‍ബി ജെ പി നേതാവിന്റെ വീട്ടു വരാന്തയില്‍ റീത്ത്

പയ്യന്നൂര്‍ : ബി ജെ പി പുഞ്ചക്കാട് ഏരിയാ ജനറല്‍ സെക്രട്ടറി വികേഷിന്റെ വീട്ടു വരാന്തയിലാണ് റീത്ത് വെച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് രാവിലെ വീട്ടുകാര്‍ മുന്‍വശത്തെ വാതില്‍ തുറന്നപ്പോഴാണ് വരാന്തയില്‍റീത്ത് വെച്ചത് കണ്ടത്. തുടര്‍ന്ന് നേതാക്കളെയും പയ്യന്നൂര്‍ പോലീസിലും വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ 5, 14, 23, 24 എന്നീ നാലുവാര്‍ഡുകളില്‍ ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതില്‍ പ്രകോപിതരായവരാകാം റീത്ത് വെച്ചതെന്ന് നേതാക്കള്‍ പറയുന്നു.വിവരമറിഞ്ഞ് ബി ജെ പി നേതാക്കളായ പനക്കീല്‍ ബാലകൃഷ്ണന്‍, രവീന്ദ്രന്‍ ചിറ്റടി, ടി.പി.കൃഷ്ണന്‍, കെ.ബിജു, കെ.വി. അനില്‍കുമാര്‍ , കെ.വിനോദ്, സുജിത് കുമാര്‍, അഭിലാഷ് എന്നിവര്‍ സംഭവ സ്ഥലംസന്ദര്‍ശിച്ചു.

 

error: Content is protected !!