കാസര്‍കോട് ജില്ലാ രൂപീകരണത്തിലും പാര്‍ട്ടിയെ വളര്‍ത്തിയതിലും മടിക്കൈ കമ്മാരേട്ടന്റെ സംഭാവനകള്‍ നിസ്തുലമാണ്:  എം എല്‍ അശ്വിനി; മടിക്കൈ കമ്മാരന്‍ അനുസ്മരണം സംഘടിപ്പിച്ചു

മാവുങ്കാല്‍ : കാസര്‍കോട് ജില്ലാ രൂപീകരണത്തിലും ജില്ലയില്‍ ജനസംഘത്തെയും ബിജെപിയെയും വളര്‍ത്തിയതിലും മടിക്കൈ കമ്മാരേട്ടന്റെ സംഭാവനകള്‍ നിസ്തുലമാണയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി . മുതിര്‍ന്ന നേതാവ് മടിക്കൈ കമ്മാരേട്ടന്റെ എട്ടാം വാര്‍ഷികദിനത്തില്‍ ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയും അനുസ്മരണവും ചടങ്ങ്ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയിലെ സിപിഎം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എക്കാലവും പ്രേരാണാസ്രോതസ്സായി മടിക്കൈ കമ്മാരേട്ടന്‍ ഉണ്ടായിരിക്കുമെന്നും അശ്വിനി അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു.മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത് സൗത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി. പത്മനാഭന്‍,ബിജി ബാബു,വൈസ് പ്രസിഡന്റുമാരായ പി വി നാരായണി,എച്ച് ആര്‍ ശ്രീധരന്‍, സെക്രട്ടറി പി. മനോജ് കുമാര്‍, ജില്ലാ കമ്മിറ്റി ങ്ങളായ അംഗം ഇ. കൃഷ്ണന്‍, എന്‍. അശോക് കുമാര്‍,മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ചന്ദ്രന്‍ കല്ലൂരാവി മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ ശോഭന, ബി.എം.എസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി ബാബു,രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഖ് വി ഗോവിന്ദന്‍ മടിക്കൈ എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രതീഷ് കല്യാണം സ്വാഗതവും എം.പി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!