കാഞ്ഞങ്ങാട് ഡിസംബര്‍ 16 മുതല്‍ 21 വരെ രാജസ്ഥാനില്‍ നടക്കുന്ന ഇന്ത്യന്‍ ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ഗേള്‍സ് ടീമിന്റെ പരിശീലകയായി വെള്ളരിക്കുണ്ടിലെ അലീന ആന്റണി തിരെഞ്ഞെടുത്തു. ലെവല്‍ വണ്‍ കോഴ്‌സ് പൂര്‍ത്തി യാക്കിയ വോളിബാള്‍ കോച്ച് ആണ്. സ്‌കൂള്‍ നാഷണല്‍സ് ആണ്ടര്‍ 19 മൂന്ന് പ്രാവശ്യം കേരളത്തിന് വേണ്ടി മല്‍സരിച്ചിട്ടുണ്ട്..
ഒരു തവണ സ്വര്‍ണ്ണമെഡല്‍ നേടി.സ്റ്റേറ്റ് സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍, കാസര്‍കോട്, തൃശ്ശൂര്‍ ജില്ലക്കുവേണ്ടിയും, യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ജില്ലക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
