കാഞ്ഞങ്ങാട് : തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് പോളിംഗ് ബൂത്ത് കോമ്പൗണ്ടിനകത്ത് വെച്ച് കേരളത്തിലെ ചാനലുകളെ വിളിച്ചുവരുത്തി വോട്ടര്‍മാരെ സ്വാധീനിക്കത്തക്ക രീതിയില്‍ രാഷ്ട്രീയ പ്രസംഗം നടത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭ 39ാം വാര്‍ഡ് സിപിഎം സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റ് പി സുശാന്ത് പോളിംഗ് ഓഫീസര്‍ പരാതി നല്‍കി. ഇന്ന് രാവിലെ കാഞ്ഞങ്ങാട് സൗത്ത് ഗവ. സ്‌കൂള്‍ കോമ്പൗണ്ടിലാണ് സംഭവം.
