കാഞ്ഞങ്ങാട്: പതിവ് തെറ്റിക്കാതെ നേതാക്കള്‍ വോട്ട് ചെയ്യാന്‍ കുടുംബത്തോടൊപ്പം എത്തി. കാഞ്ഞങ്ങാട് നഗരസഭയിലെ 39 ആം വാര്‍ഡ് കാഞ്ഞങ്ങാട് സൗത്ത് ഗവ:സ്കൂളിലാണ് രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും നഗരസഭയിലെ എല്‍ഡിഎഫ് ചെയര്മാന് സ്ഥാനാര്‍ത്ഥി വി വി രമേശനും എത്തിയത്. ഉണ്ണിത്താന്റെ കൂടെ ഭാര്യയും സുധാകുമാരിയുംവോട്ട് ചെയ്യാന്‍ എത്തി.
വി വി രമേശന്റെ കൂടെ ഭാര്യ അനിതയും മകള്‍ ഡോക്ടര്‍ ആര്യയും ഒപ്പം ഉണ്ടായിരുന്നു. ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്. ഉദുമ ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡ് മലാങ്കുന്നിലെ വോട്ടര്‍ ആയ ശ്രീകാന്ത് ബേക്കല്‍ ജി എഫ് എച്ച് എസ് സ്കൂള്‍ കെട്ടിടത്തിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ സമ്മതനം അവകാശം വിനിയോഗിച്ചു. അമ്മ യശോദ , ഭാര്യ കമല കെ ആര്, കന്നിമൂട്ടറായ മകന് അനിരുദ്ധ എ തുടങ്ങിയവര്‍ക്കൊപ്പം വോട്ട് രേഖപ്പെടുത്തി. അമ്മയുടെ ഓപ്പണ്‍ വോട്ടും ശ്രീകാന്ത് ചെയ്തു.
