ദേശീയപാത നവീകരണം : പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തില്‍ നാളെ മുതല്‍ 16 വരെ ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട് :ദേശീയപാത നവീകരണത്തില്‍ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 12 മുതല്‍ 16 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവിലുള്ള മേല്‍പ്പാലത്തിലൂടെയുള്ള താഴെ ചേര്‍ത്ത സമയങ്ങളിലാണ് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തിയത്. 12-ന് രാത്രി 11മുതല്‍ 13-ന് പുലര്‍ച്ചെ നാലുവരെ.13-ന് രാത്രി എട്ടുമുതല്‍ രാത്രി 11.30 വരെ.
14-ന് രാത്രി 12 മുതല്‍ പുലര്‍ച്ചെ മൂന്നുവരെ. 14-ന് രാത്രി ഏഴുമുതല്‍ 11വരെ. 15-ന് രാത്രി ഏഴുമുതല്‍ 11വരെ. 16-ന് രാത്രി ഏഴുമുതല്‍ 11 വരെ.

 

error: Content is protected !!